പ്രവാസി വെൽഫെയർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ ഈ പദ്ധതിയിൽ അപേക്ഷ നല്കാവുന്നത്താണ് . സംഘടനയുടെ സഹായം ആവശ്യമുള്ള സംഘടനാ അംഗങ്ങൾക്ക് പ്രവാസി സംഘടനയായ PCWA ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
പ്രവാസി പ്രസവ ധനസഹായം നിര്‍ദ്ദേശങ്ങള്‍:
- വനിതാ അംഗങ്ങള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്.
- പ്രസവാനുകൂല്യമായി 3,000/- രൂപയാണ് അനുവദിക്കുന്നത് (ഗര്‍ഭം അലസല്‍ സംഭവിച്ച വനിതാ അംഗങ്ങള്‍ക്ക് 2,000/- രൂപ)
- പ്രസവ സമയത്തോ ഗര്‍ഭം അലസല്‍ സംഭവിച്ച സമയത്തോ ക്ഷേമ നിധിയില്‍ അംഗത്വം നേടി 2 വര്‍ഷക്കാലം പൂര്‍ത്തീകരിച്ചിരിക്കേണ്ടതാണ്.
- രണ്ടു തവണ പ്രസവാനുകൂല്യമോ ഗര്‍ഭം അലസലിനുള്ള ആനുകൂല്യമോ രണ്ടും കൂടിയോ ലഭിച്ചവര്‍ക്ക് തുടര്‍ന്ന് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
- പ്രസവം കഴിഞ്ഞോ ഗര്‍ഭം അലസല്‍ കഴിഞ്ഞോ അതാത് സംഗതി പോലെ മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- പ്രസവം/ഗര്‍ഭം അലസല്‍ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും അല്ലെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളിലും സമര്‍പ്പിക്കുന്ന അപേക്ഷകളോടൊപ്പം കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷകൂടി അപ്ലോഡ് ചെയ്യേണ്ടതാണ്.
- പ്രസവം/ഗര്‍ഭം അലസല്‍ കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
- പെന്‍ഷനായവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
അപ് ലോഡ് ചെയ്യേണ്ട രേഖകള്‍:
- അപേക്ഷകന്‍റെ ഒപ്പ്
- ജനനമരണ രജിസ്ട്രാര്‍/ മറ്റ് അധികാരികള്‍/ എംബസി ഉദ്യോസ്ഥര്‍- സാക്ഷ്യപ്പെടുത്തിയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്.
- പ്രസവം സംബന്ധിച്ച് ആശുപത്രി നല്‍കുന്ന ഡിസ്ചാര്‍ജ് സമ്മറി/ ട്രീറ്റ്മെന്‍റ് സര്‍ട്ടിഫിക്കറ്റ്.
- ഗര്‍ഭം അലസല്‍ സംബന്ധിച്ച ആനുകൂല്യത്തിനാണ് അപേക്ഷിക്കുന്നതെങ്കില്‍ ആയത് എവിടെ വച്ചാണോ സംഭവിച്ചത് ആ രാജ്യത്തെ സര്‍ക്കാര്‍ അംഗീകൃത ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
- അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖ (ബാങ്ക് പാസ് ബുക്കിലെയോ രേഖകളിലേയോ പേരും അംഗത്വത്തിലെ പേരും വ്യത്യാസമുണ്ടെങ്കില്‍ “One and the Same Certificate” അപ്ലോഡ് ചെയ്യേണ്ടതാണ്).
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -