pravasi kshemanidhi join

പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ എങ്ങനെ അംഗമാകാം

how to become a member of pravasi kshemanidhi

കേരള സർക്കാരിൻറെ എൻ ആർ ഐ(NRI) വെൽഫെയർ ആക്ട് പ്രകാരം തുടങ്ങിയ ഒരു പദ്ധതിയാണ് ക്ഷേമനിധി പെൻഷൻ പദ്ധതി.

സർക്കാരിൻറെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പ്രവാസി വെൽഫെയർ ബോർഡിൻറെ ക്ഷേമനിധി ഉൾപ്പെടെയുളള എല്ലാ സേവനങ്ങളും നേടാവുന്നതാണ്

മൊബൈൽ നമ്പർ ഉപയോഗിച്ച് ഈ വെബ്സൈറ്റിൽ ലോഗിൻ ചെയ്താണ് എല്ലാ സേവനങ്ങളും നേടാൻ സാധിക്കുന്നത്.

പുതുതായി ഒരു അക്കൗണ്ട് ആ വെബ്സൈറ്റിൽ ഉണ്ടാക്കിയതിനുശേഷം നേരത്തെ ഉള്ള മെമ്പർഷിപ്പ് അതിലേക്ക് ചേർക്കുകയോ അല്ലെങ്കിൽ പുതിയതായി അപ്ലൈ ചെയ്യുകയോ ചെയ്യാവുന്നതാണ്.

എങ്ങനെ ചേരണം എന്ന് കാണാൻ വീഡിയോ കാണുക.

Read this in english - how to join pravasi kshemanidhi

എന്നാൽ അതിനുമുമ്പ് എന്താണ് ഇതിൽ ചേരാൻ വേണ്ട അർഹത.

ഏറ്റവും പ്രധാനമായിട്ട് പ്രവാസി ആയിരിക്കണം.

ഒന്നുകിൽ ഇപ്പോഴും നിലവിൽ വിദേശത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആൾ, അല്ലെങ്കിൽ രണ്ടു വർഷത്തിലധികം ജോലി ചെയ്തിട്ട് തിരിച്ചെത്തിയ ആൾ ആയിരിക്കണം.

പ്രായം 18നും 60 നും ഇടയിൽ ആയിരിക്കണം

അപ്ലൈ ചെയ്യാനായി പ്രവാസി വെൽഫെയർ ബോർഡിൻറെ വെബ്സൈറ്റിലേക്ക് പോയി ക്രിയേറ്റ് അക്കൗണ്ട് ന്യൂ രജിസ്ട്രേഷൻ എന്നത് എടുക്കുക.

അവിടെ മൊബൈൽ ഫോൺ നമ്പർ നൽകി ലോഗിൻ ചെയ്ത് ഡാഷ്ബോർഡിൽ എത്താവുന്നതാണ്

കാറ്റഗറി b(തിരിച്ചുവന്ന പ്രവാസി) പെൻഷൻ അപ്ലൈ ചെയ്യുന്നത് എങ്ങനെ.

വേണ്ട രേഖകൾ

ഫോട്ടോ, ഒപ്പ്, വിസ,

വിസക്കുള്ളിൽ രണ്ടുവർഷത്തിലധികം വിദേശത്ത് ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന കാലാവധി ഉണ്ടാവണം. പാസ്പോർട്ടിന്റെ കോപ്പി - ഇത് ഡേറ്റ് ഓഫ് ബർത്തും അഡ്രസ്സും മറ്റു വിവരങ്ങളും എടുക്കുന്നതിനു വേണ്ടിയാണ്

Nativity സർട്ടിഫിക്കറ്റ് - നാട്ടിൽ സ്ഥിരതാവസ്ഥമാക്കി എന്ന് തെളിയിക്കുന്ന നെറ്റിവിറ്റീസ് സർട്ടിഫിക്കറ്റ് അധികാരികളിൽ നിന്നും വാങ്ങേണ്ടതാണ്

ഈ വിവരങ്ങളെല്ലാം അപ്‌ലോഡ് ചെയ്തതിനുശേഷം 200 രൂപ അടച്ചാൽ വെരിഫിക്കേഷൻ അയക്കാവുന്നതാണ്.

വെരിഫിക്കേഷൻ അയച്ചതിനുശേഷം റിജക്ട് ആയോ അപ്പ്രൂവ് വായോ എന്നറിയാനായി കുറച്ചു ദിവസത്തിനു ശേഷം നോക്കാവുന്നതാണ്

സാധാരണയായി രണ്ടോ മൂന്നോ ആഴ്ചയ്ക്കകം ഇതിൽ തീരുമാനം കിട്ടുന്നതാണ്.

അപ്പ്രൂവ് ആയി കഴിഞ്ഞാൽ പിന്നെ എല്ലാ മാസവും തവണ അടയ്ക്കാൻ തുടങ്ങാവുന്നതാണ്

ക്ഷേമനിധി നമ്പർ കാർഡ് എന്നിവ സൂക്ഷിച്ചു വയ്ക്കുക

ക്ഷേമനിധി കാറ്റഗറി a(വിദേശത്ത് തുടരുന്നവർ) എങ്ങനെ ചേരാം

ഇത് വിദേശത്ത് തുടർന്നവർക്കുള്ളതാണ്

ഇപ്പോൾ ഇങ്ങനെയുള്ളവർ ഇപ്പോൾ നിലവിലുള്ള വിസയുടെ രേഖകളാണ് കൊടുക്കേണ്ടത്.

മറ്റു രേഖകൾ - മുകളിലേതിന് സമാനമായി ഫോട്ടോ, ഒപ്പ് ഇതെല്ലാം സമർപ്പിക്കേണ്ടതാണ്.

പഴയ മെമ്പർ റീ റജിസ്റ്റ്രേഷൻ.

പഴയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വരും എന്നാൽ പുതിയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും - പഴയ മെമ്പർഷിപ്പ് ഐഡിയും ഫോൺ നമ്പറും വച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്

ഇവിടെ മെമ്പർഷിപ്പ് നമ്പർ, ഡേറ്റ് ഓഫ് നമ്പർ എന്നിവ കൊടുത്താൽ പുതിയ ഫോൺ നമ്പറിലേക്ക് ഓ ടി പി വരുന്നതാണ് അതിലേക്ക് രജിസ്ട്രേഷൻ മാറ്റാവുന്നതാണ്.

About this page- how to become member of pravasi welfare, pravasi welfare kshemanidhi pension details, how to join pravasi khemanidhi , pravasi pension website details.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -