പ്രവാസി വെൽഫെയർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ ഈ പദ്ധതിയിൽ അപേക്ഷ നല്കാവുന്നത്താണ് . സംഘടനയുടെ സഹായം ആവശ്യമുള്ള സംഘടനാ അംഗങ്ങൾക്ക് പ്രവാസി സംഘടനയായ PCWA ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
പ്രവാസി വിവാഹ ധനസഹായം നിര്‍ദ്ദേശങ്ങള്‍: Terms & conditions.
- വിവാഹ ധനസഹായമായി 10,000/- രൂപയാണ് ബോര്‍ഡില്‍ നിന്നും അനുവദിക്കുന്നത്.
- വിവാഹ സമയത്ത് അംഗത്വ കാലയളവ് 3 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കേണ്ടതാണ്.
- വിവാഹ തീയതിക്ക് മുന്‍പ് മുന്‍കൂറായി 3 വര്‍ഷത്തെ അംശദായം അടച്ചവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
- വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും ഒരു വര്‍ഷത്തിനുള്ളിലും സമര്‍പ്പിക്കുന്ന അപേക്ഷകളോടൊപ്പം കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷകൂടി സമര്‍പ്പിക്കേണ്ടതാണ്.
- വിവാഹം കഴിഞ്ഞ് 1 വര്‍ഷത്തിന് ശേഷമുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല.
- പെന്‍ഷനായവര്‍ക്കും/പെന്‍ഷന്‍ പ്രായം കഴിഞ്ഞവര്‍ക്കും/ അംഗത്വ കുടിശിക വരുത്തി അംഗത്വം റദ്ദായവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
- അംഗത്വ കുടിശിക വരുത്തി അംഗത്വം റദ്ദായവര്‍ കുടിശികയും പിഴയും അടച്ച് അംഗത്വം പുന:സ്ഥാപിക്കേണ്ടതാണ്.
- വനിതകളായ അംഗങ്ങളുടേയോ പെണ്‍മക്കളുടേയോ വിവാഹത്തിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
- 2-ല്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
- അച്ഛന്‍/ അമ്മ/ വിവാഹിതയാകുന്ന മകള്‍ നിധിയില്‍ അംഗമാണെങ്കില്‍, ഏതെങ്കിലും ഒരംഗത്തിന് മാത്രമേ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
അപ് ലോഡ് ചെയ്യേണ്ട രേഖകള്‍:
(സ്വയം സാക്ഷ്യപ്പെടുത്തിയവ)
- അപേക്ഷകന്‍റെ ഒപ്പ്
- തദ്ദേശ സ്വയം ഭരണസ്ഥാപനത്തില്‍ നിന്നും ലഭിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ്.
- മകളുടെ വിവഹത്തിനാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവാഹിതയായ മകളുടെ പേരും അംഗത്തിന്‍റെ പേരും ബന്ധവും തെളിയിക്കുന്ന ആധികാരിക രേഖ (റേഷന്‍ കാര്‍ഡ്, വിവാഹിതയായ മകളുടെ പാസ്പോര്‍ട്ട്/എസ് എസ് എല്‍ സിയുടെ നിശ്ചിത പേജ്, റവന്യൂ അധികാരിയില്‍ നിന്നുള്ള ബന്ധത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇവയിലെതെങ്കിലും ഒന്നിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്)
- വിവാഹിതയുടെ തിരിച്ചറിയല്‍ കാര്‍ഡ്.
- അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖ (ബാങ്ക് പാസ് ബുക്കിലെയോ രേഖകളിലേയോ പേരും അംഗത്വത്തിലെ പേരും വ്യത്യാസമുണ്ടെങ്കില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന “One and the Same Certificate” അപ്ലോഡ് ചെയ്യേണ്ടതാണ്).
- വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം കാലതാമസം ഉണ്ടായതിന് കാരണം വ്യക്തമാക്കുന്ന അപേക്ഷ.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -