പ്രവാസി ലോൺ
നമ്മുടെ സംഘടനാ വഴി ആറോളം പേര് പ്രവാസി ലോൺ അതായത് ndprem പദ്ധതിയിൽ അപേക്ഷിച്ചിട്ടുണ്ട്.
പ്രവാസി ലോൺ എന്ന് പൊതുവെ പറയുന്നെങ്കിലും നോർകയിൽ നിന്നും ആർക്കും ലോൺ കൊടുക്കുന്നില്ല.
പതിനഞ്ച് ശതമാനം സബ്‌സിഡി, പലിശയിൽ 3 ശതമാനം ഇളവ്, അതും ലോൺ മുഴുവൻ തിരിച്ചടച്ച ശേഷമേ ലഭിക്കു എന്നതാണ് നോർക്ക വാഗ്ദാനം ചെയ്യുന്നത്.
തിരിച്ചടവിൽ ഇടയ്ക്കിടെ മുടക്കം ഉണ്ടാക്കിയാൽ പലിശ ഇളവ് ലഭിക്കുകയുമില്ല.
ബാങ്ക് ലോൺ നൽകാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, ഈടിന്റെയും ക്രെഡിറ്റ് സ്കോറിന്റെയും അടിസ്ഥാനത്തിൽ ബാങ്ക് തന്നെയാണ്. ഇതിൽ നോർക്ക യാതൊരു ഇടപെടലും നടത്തുന്നതല്ല.
അതുകൊണ്ട് ആദ്യമേ നോർക്ക അനുമതി ലഭിച്ചിട്ട് ,പിന്നെ ബാങ്കിൽ പോയി ലോൺ കിട്ടിയില്ലെങ്കിൽ, പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കാനും മറ്റുമായി 5000 രൂപയോളം വെറുതെ പോകുന്നതാണ്.
ലോൺ നൽകാം എന്ന് ബാങ്കിൽ നിന്ന് ഉറപ്പുകിട്ടിയാൽ മാത്രം പ്രൊജക്റ്റ് റിപ്പോർട്ടും, പ്രവാസി ആയിരുന്നു എന്നുള്ളതിന്റെയും, നാട്ടിൽ സ്ഥിരതാമസം ആയി എന്നുളത്തിന്റെയും രേഖകളും മറ്റു രേഖകളും അപ്‌ലോഡ് ചെയ്ത് നോർകയിൽ അപക്ഷ കൊടുക്കാവുന്നതാണ്. 6 പേര് അപേക്ഷിച്ചതിൽ 4 പേര് follow up ചെയ്തില്ല ഇടയ്ക്കുവച്ച് നിർത്തി. 2 പേർക്ക് അനുമതി കിട്ടി. അത് ബാങ്കിൽ കൊടുത്ത് ലോൺ വാങ്ങി എന്നാണ് അറിയുന്നത്.
ഇനി ലോൺ തിരിച്ചടവ് കഴിഞ്ഞതിന് ശേഷം എങ്ങനെയാണു ആ അനുകൂല്യങ്ങൾ വാങ്ങുന്നത് എന്ന് നോർക്കയെ അപ്പോൾ സമീപിച്ചാലേ അറിയൂ.
ഫുൾ ലോൺ അടച്ച് സബ്‌സിഡി വാങ്ങിയ ആരെയും നിലവിൽ എനിക്കറിയില്ല. എന്തായാലും അതിന്റെ പുറകെ പോയാൽ എല്ലാ രേഖയും ശരിയാണെങ്കിൽ കുറെയധികം സമയം എടുത്താലും കിട്ടും എന്ന് തന്നെ പ്രതീക്ഷിക്കാം.
ഇപ്പോൾ പുതിയ പ്രവാസി ഭദ്രത എന്ന ലോൺ പദ്ധതി ഉണ്ട്. അതിനെക്കുറിച്ചും ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് സാമ്പിൾ അടുത്തപോസ്റ്റിൽ ഇടുന്നതാണ്.
പ്രവാസികളെ സംബന്ധിച്ച പ്രയോജനം ഉള്ള കൂടുതൽ കാണാൻ യൂട്യൂബ് / ഫേസ്ബുക് സബ്സ്ക്രൈബ് / follow ചെയ്യുക.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -