Pravasi ID Card " property="og:description"> Pravasi ID Card ">

Pravasi ID card എടുക്കണോ? വിവരങ്ങൾ.

Pravasi ID Card

Pravasi ID Card

സർക്കാരിന്റെ പല പ്രവാസി പദ്ധതികളെക്കുറിച്ചും എനിക്ക് അത്ര നല്ല അഭിപ്രായമല്ല ഉളളത്.

ചിലതൊക്കെ പേരിനു വേണ്ടി മാത്രമാണുള്ളത്, എന്നും പ്രവാസികൾക്ക് പലപ്പോഴും പ്രയോജനങ്ങൾ കിട്ടാറില്ല എന്നും ആണ് ഞാൻ കരുതുന്നത്.

എന്നാൽ പ്രവാസികൾ ഉറപ്പായും പ്രയോജനപ്പെടുത്തേണ്ട, അധികം ചെലവില്ലാത്ത നല്ലൊരു പദ്ധതിയാണ് പ്രവാസി ID / ഇൻഷുറൻസ് കാർഡ്.

വിദേശത്തുള്ളവർക്കും, കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്കും ഈ കാർഡിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

നോർക്ക വെബ്സൈറ്റിൽ നിന്നും ഈ സേവനം ലഭ്യമാക്കാം.

Pravasi Id card

ഗവൺമെൻറ് പറയുന്നത് ഇത് പ്രവാസികളും ഗവൺമെന്റും തമ്മിൽ നേരിട്ട് കണക്ട് ചെയ്യുന്ന ഒരു കാർഡ് ആണ് പ്രവാസികളുടെ വിവരങ്ങൾ സർക്കാരിന്റെ കയ്യിൽ എത്തുന്നു എന്നാണ്.

മാത്രമല്ല ഇതൊരു ഇൻഷുറൻസ് കാർഡ് കൂടിയാണ്.

എന്തെങ്കിലും അപകടം പറ്റിയാൽ രണ്ട് ലക്ഷ്യവും മരണം സംഭവിച്ചാൽ 4 ലക്ഷം രൂപയുമാണ് ഇൻഷുറൻസ് തുകയായി കൊടുക്കുന്നത്.

ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണെന്ന് തോന്നുന്നു ഏതോ ഒരു ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഗവൺമെൻറ് ഇത് ചെയ്തിട്ടുള്ളത്.

ഇതിന് ആർക്കാണ് അർഹതയുള്ളത്

ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്തതിനുശേഷം കാർഡ് പ്രിൻറ് ചെയ്ത് നമ്മുടെ വീട്ടിലേക്ക് അയച്ചുതരുന്നതാണ്, ഇതിനു ക്ഷേമനിധി പദ്ധതിയുമായിട്ട് യാതൊരു ബന്ധവുമില്ലാതെ തികച്ചും വ്യത്യസ്തമായ ഒരു കാർഡാണിത്.

18 വയസ്സ് മുതൽ 70 വയസ്സു വരെയുള്ളവർക്കാണ് ഇതിന് അപേക്ഷിക്കാൻ സാധിക്കുന്നത്.

  • ഇതിന് ചേരുന്നതിന് 372 രൂപയാണ് അടക്കേണ്ടത്.

ഇന്ത്യയ്ക്ക് പുറത്തുള്ളവരാണെങ്കിൽ നിലവിൽ ഒരു വാലിഡ് ആയിട്ടുളള, പാസ്പോർട്ട്, വിസയും ഉള്ളവരും, ആറുമാസത്തിൽ അധികമായി വിദേശത്ത് തുടങ്ങുന്നതും ആയിരിക്കണം.

  • ഇന്ത്യയ്ക്ക് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ആണെങ്കിൽ രണ്ടു വർഷത്തിലധികമായി സംസ്ഥാനത്തിന് പുറത്ത് തുടരുന്നവർ ആയിരിക്കണം.

അങ്ങനെയുള്ളവർ അവിടെ താമസിക്കുന്ന സംസ്ഥാനത്തിലെ താമസിക്കുന്നതിന്റെ അഡ്രസ് പ്രൂഫും അതിനോടൊപ്പം ആധാറുമാണ് സമർപ്പിക്കേണ്ടത്.

  • രാജ്യത്തിന് പുറത്തുള്ളവരാകുമ്പോൾ പാസ്പോർട്ടിന്റെ ഫ്രണ്ട് പേജും അഡ്രസ് പേജും വിസയുടെ അല്ലെങ്കിൽ വർക്ക് പെർമിറ്റിന്റെ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റിന്റെ കോപ്പി,

  • ഫോട്ടോയും, ഒപ്പും ആണ് വേണ്ടത്.

  • ഈ കാർഡിൻ്റെ കാലാവധി മൂന്നു വർഷമാണ്.

  • അതിനുശേഷം മൂന്നുമാസത്തിന് അകം റിന്യൂ ചെയ്യേണ്ടതാണ്,

മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് കിട്ടാത്ത, വിദേശത്തുള്ളവർക്ക് മാത്രമുള്ള ഇതിനോടൊപ്പം എടുക്കാവുന്ന മറ്റൊരു പദ്ധതിയാണ്.

പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി.

മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് എടുക്കാൻ സാധിക്കില്ല രാജ്യത്തിന് പുറത്തായിരിക്കണം.

നമ്മൾ അപ്ലൈ ചെയ്യുന്ന സമയത്ത് നേരത്തെ പറഞ്ഞ പ്രവാസി ഐഡി കാർഡ് അപ്ലൈ ചെയ്യുന്നതിന് ഒപ്പം തന്നെ ഇതുകൂടെ അപ്ലൈ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ട്, ഒന്നുമാത്രമായിട്ട് വേണമെങ്കിൽ നമുക്ക് ചെയ്യാം.

പ്രവാസി രക്ഷാ ഇൻഷുറൻസിന്റെ പ്രത്യേകത അതിന് മറ്റു കുറെയധികം രോഗങ്ങൾ കൂടെ കവർ ചെയ്യും എന്നുള്ളതാണ്.

ഇതൊരു മെഡിക്കൽ ഇൻഷുറൻസ് ആണെന്ന് പറയാം.

ഈ മെഡിക്കൽ ഇൻഷുറൻസിന് നേരത്തെ പറഞ്ഞ 372 രൂപയ്ക്ക് ഒപ്പം 649 രൂപ കൂടി അടക്കേണ്ടതാണ്.

ഇതു കൂടെ എടുക്കുകയാണെങ്കിൽ എക്സ്ട്രാ കിട്ടുന്നത് ക്യാൻസർ കിഡ്നി ഫെയിലർ തുടങ്ങി കാഴ്ച നഷ്ടപ്പെട്ടാൽ പാരാലിസിസ് വരെയുള്ള കുറെയധികം അസുഖങ്ങൾക്ക് medical ഇൻഷുറൻസ് കിട്ടുമെന്നുള്ളതാണ്.

ഇതിൽ നേരത്തെ പറഞ്ഞ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ് ഐഡി ,അല്ലെങ്കിൽ 649 ഈ മെഡിക്കൽ ഇൻഷുറൻ സൊ മാത്രമായിട്ട് എടുക്കാവുന്നതാണ്.

മെഡിക്കൽ ഇൻഷുറൻസ് ആണ് എടുക്കുന്നത് എങ്കിൽ എല്ലാവർഷവും പുതുക്കേണ്ടതാണ്.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -