വീട് പണിയാൻ ഉള്ള ലോണിൽ അഞ്ച് ശതമാനം സബ്‌സിഡി(പരമാവധി ഒരു ലക്ഷം)
- ഗുണഭോക്താവ് പ്രവാസി ക്ഷേമ ബോര്‍ഡിലെ സജീവ അംഗമായിരിക്കണം.
- 01.04.2022 നോ അതിനു ശേഷമോ എടുക്കുന്ന വായ്പ ഉപയോഗിച്ച് വീട് വെക്കുന്നവര്‍ക്ക് മാത്രമാണ് സബ്സിഡിക്ക് അര്‍ഹതയുണ്ടായിരിക്കുന്നത്.
- അംഗത്തിനോ ജീവിത പങ്കാളിയ്ക്കോ സ്വന്തമായി വാസയോഗ്യമായ വീടുണ്ടായിരിക്കാന്‍ പാടില്ല.
- അംഗത്തിന്‍റെയോ ജീവിത പങ്കാളിയുടേയോ പേരില്‍ സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കേരളത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്.
- പങ്കാളിയുടെ പേരിലാണെങ്കില്‍ ടി സ്ഥലത്ത് പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നതിനുള്ള പങ്കാളിയുടെ സമ്മത പത്രം.
- സ്ഥലം ഉള്‍പ്പടെ വീട്/ഫ്ളാറ്റ് വാങ്ങുന്നതിനും ഭവന നിര്‍മ്മാണത്തിനുമായി ബാങ്കുകളില്‍ നിന്നും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന വായ്പകള്‍ക്കാണ് സബ്സിഡി അനുവദിക്കുന്നതാണ്.
- ലഭ്യമാകുന്ന യോഗ്യമായ അപേക്ഷകളില്‍ നിന്നും വാര്‍ഷിക വരുമാനം ഏറ്റവും കുറവുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധത്തിലാവും പദ്ധതി ആനുകൂല്യം ലഭ്യമാവുക.
- അപ്രകാരം അപേക്ഷ പരിശോധിക്കുവാന്‍ കഴിയാത്ത അവസരത്തില്‍ അംഗത്വ സീനിയോരിറ്റി അനുസരിച്ചും അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതാണ്.
- 20 ലക്ഷം രൂപ വരെയുള്ള വായിപകള്‍ക്ക് 5% വായ്പാ സബ്സിഡി പരമാവധി (1 ലക്ഷം രൂപ) സബ്സിഡിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഭവന വായ്പ അനുവദിച്ച ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങളിലെ ഗുണഭോക്താവിന്‍റെ വായ്പാ അക്കൗണ്ടിലേയ്ക്ക് ലഭിച്ച വായ്പാതുകയുടെ ആനുപാതികമായി നല്‍കുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപ്ലോഡ് ചെയ്യേണ്ട രേഖകള്‍
- അപേക്ഷകന്‍റെ ഒപ്പ്, ഫോട്ടോ.
- മറ്റ് ആധികാരിക രേഖകള്‍ (ഐഡി പ്രൂഫ്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്)
- അംഗത്തിന്‍റെ/ജീവിത പങ്കാളിയുടെ പേരില്‍ സ്വന്തമായി വീടില്ല എന്ന് തെളിയിക്കുന്ന ആധികാരിക രേഖ (ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ /വില്ലേജ് ഓഫീസറില്‍ നിന്നും)
- അംഗത്തിന്‍റെ/ജീവിത പങ്കാളിയുടെ പേരില്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലം കേരളത്തില്‍ ഉണ്ട് എന്ന് തെളിയിക്കുന്ന ആധികാരിക രേഖ (ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ/വില്ലേജ് ഓഫീസറില്‍ നിന്നും)
- അനുയോജ്യമായ സ്ഥലം ജീവിത പങ്കാളിയുടെ പേരിലാണെങ്കില്‍ പങ്കാളിയുടെ നിശ്ചിത ഫോര്‍മാറ്റിലുള്ള സമ്മതപത്രവും, അംഗവുമായുള്ള ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും. (ഫോര്‍മാറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക)
- വരുമാന സര്‍ട്ടിഫിക്കറ്റ്. ( ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നും)
- അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖ (ബാങ്ക് അക്കൗണ്ടിലെ പേരും ബോര്‍ഡിലെ അംഗത്വ രേഖയിലെ പേരും വ്യത്യസ്തമാണെങ്കില്‍ (one and the same certificate)
- ഭവന വായ്പ നല്‍കിയ ബാങ്കില്‍ നിന്നും വായ്പ അനുവദിച്ചതു സംബന്ധിച്ച വിശദാംശങ്ങള്‍ളും വായ്പ അനുവദിച്ചിട്ടുള്ള ബാങ്കിന്‍റെ കത്തും.
- ബാങ്കില്‍ നിന്നും അനുവദിച്ച വായ്പാ തുകയില്‍ നിന്നും ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ അടങ്ങിയ ബാങ്കില്‍ നിന്നുമുള്ള രേഖ. (രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് ലഭ്യമാക്കേണ്ടത്.)
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -