Pravasi welfare contact - പ്രവാസി ക്ഷേമനിധി ഉദ്യോഗസ്ഥരെ എങ്ങനെ കോൺടാക്ട് ചെയ്യാം.

പ്രവാസി വെൽഫെയർ ബോർഡിൽ ജോലി ചെയ്യുന്ന  സർക്കാർ ഉദ്യോഗസ്ഥരെ, അല്ലെങ്കിൽ നോർക്കയിൽ ജോലിയെ ഉദ്യോഗസ്ഥരെ പ്രവാസികൾക്ക് എങ്ങനെ കോൺടാക്ട് ചെയ്യാം.

പ്രവാസി വെൽഫെയർ ബോർഡിൽ ജോലി ചെയ്യുന്ന  സർക്കാർ ഉദ്യോഗസ്ഥരെ, അല്ലെങ്കിൽ നോർക്കയിൽ ജോലിയെ ഉദ്യോഗസ്ഥരെ പ്രവാസികൾക്ക് എങ്ങനെ കോൺടാക്ട് ചെയ്യാം.

പല ആവശ്യങ്ങൾക്കായി  ഉദ്യോഗസ്ഥരെ കോൺടാക്ട് ചെയ്യേണ്ട ആവശ്യമുണ്ടാവാം.

ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അല്ലെങ്കിൽ നമ്മൾ അപ്ലൈ ചെയ്ത കാര്യത്തിൻ്റെ സ്റ്റാറ്റസ്, സംശയങ്ങൾ, പഴയ രേഖകൾ നഷ്ടപ്പെട്ടു പോയവർ, അങ്ങനെ ധാരാളം കാരണങ്ങൾക്കു വേണ്ടി  കോൺടാക്ട് ചെയ്യാൻ താല്പര്യം ഉള്ളവർ ഉണ്ടാവാം.

നേരത്തെ പലപ്പോഴും

പിടിതരാതെ പോകുന്ന രീതിയിലുള്ള സമീപനമാണ്  ഉണ്ടായിരുന്നത്.  ഫോൺ വിളിച്ചാൽ പലപ്പോഴും കിട്ടാറില്ല,  

എന്തെങ്കിലും കാര്യം അറിയണമെങ്കിൽ എവിടെ കോൺടാക്ട് ചെയ്യണം, ആരെ കോൺടാക്ട് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയാണ്.

 ആകെയുള്ള വഴി നേരിട്ട് ഓഫീസിൽ ചെല്ലുക എന്നുള്ളതായിരുന്നു.

എന്നാൽ ഇപ്പോൾ  കുറച്ചു നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്. മുഴുവൻ കാര്യങ്ങളും വെബ്സൈറ്റുകൾ വഴിയാക്കി മാറ്റിയിരിക്കുകയാണ്. ഓഫീസിൽ നേരിട്ട് ചൊല്ലേണ്ട ആവശ്യം ഇപ്പോൾ ഇല്ലാത്ത അവസ്ഥയാണ്.

എങ്കിലും ഇപ്പോഴും വെബ്സൈറ്റ് വഴി ചെയ്യാൻ സാധിക്കാത്ത ചില കാര്യങ്ങൾ, നേരിട്ട് ഉദ്യോഗസ്ഥരുമായി കോൺടാക്ട് ചെയ്യാൻ താല്പര്യം ഉള്ളവർ ഉണ്ട്.

അതെങ്ങനെ ചെയ്യാം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

 

അധികമാർക്കും അറിയാത്ത ഒരു  ഇമെയിൽ അഡ്രസ്സും ഞാൻ ഷെയർ ചെയ്യുന്നതാണ്.

പിന്നെ ഫോൺ  നമ്പറിന്റെ കാര്യം,

നേരത്തെ പോലെ തന്നെ വെബ്സൈറ്റിലേക്ക് കാര്യങ്ങൾ മാറിയതിനു ശേഷവും ഫോണിൽ വിളിച്ചാൽ പലപ്പോഴും കിട്ടാൻ സാധ്യത കുറവാണ് അതുകൊണ്ട് വെറുതെ വിളിക്കേണ്ട.  

എങ്കിലും ഫോൺ നമ്പറുകൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് അത് ഞാൻ ഡിസ്ക്രിപ്ഷനിൽ ആഡ് ചെയ്യുന്നതാണ്, നിങ്ങൾക്ക് കാണാവുന്നതാണ്.

പിന്നെയുള്ള ഏറ്റവും നല്ല വഴി എന്ന് പറയുന്നത്,  നോർക്ക വെബ്സൈറ്റിൽ അല്ലെങ്കിൽ, പ്രവാസി വെൽഫയർവെബ്സൈറ്റിൽ കയറി കസ്റ്റമർ കെയറുമായി ചാറ്റ് ചെയ്യുക എന്നുള്ളതാണ്.

എൻ്റെ അറിവിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഈ ഒരു സേവനം ഉപയോഗിക്കുന്നത്, അവർക്ക് മെസ്സേജ് അയക്കുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതാണ് എൻറെ കണക്കുകൂട്ടൽ.

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ അവസ്ഥയിൽ അവർക്ക് ഓൺലൈൻ ആയി മെസ്സേജ് ഓൺലൈൻ  ഉണ്ടെങ്കിൽ റിപ്ലൈ തരുന്നതാണ്.

അവർ ഏതുസമയമാണ് ഓൺലൈൻ ഉള്ളത് എന്ന് അനുസരിച്ച് മെസ്സേജ് ചെയ്തു നോക്കുക.

ഓൺലൈൻ ഉണ്ടെങ്കിൽ ഉടൻ തന്നെ നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നതാണ്.

അതിനുവേണ്ടി പ്രവാസി വെൽഫെയർ ബോർഡിൻറെ, അല്ലെങ്കിൽ നോർക്ക വെബ്സൈറ്റിൽ പോയാൽ ലോഗിൻ ചെയ്യാതെ തന്നെ കസ്റ്റമർ കെയറുമായി ചാറ്റ് ചെയ്യാവുന്നതാണ്.

അവർ ഓൺലൈൻ ഉണ്ടെങ്കിൽ  നമ്മുക്ക് ഇമെയിലും മറ്റ് വിവരങ്ങളും കൊടുത്ത് വിവരങ്ങൾ ചോദിക്കാം. 

അത്യാവശ്യം നല്ല രീതിയിൽ പെട്ടെന്ന് തന്നെ ഉത്തരം കിട്ടുന്നു എന്നുള്ളതാണ് ഇതുവരെയുള്ള എൻറെ അനുഭവം.

വെറുതെ അവർക്ക് മെസ്സേജ് അയച്ചു ശല്യം ചെയ്യുന്നതിന് പകരം പരമാവധി വിവരങ്ങൾ ഈ രണ്ടു വെബ്സൈറ്റിലും നിലവിലുണ്ട് അത് വായിച്ചു മനസ്സിലാക്കിയതിനു ശേഷം, വീണ്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെങ്കിലും മാത്രം മെസ്സേജ് അയക്കുന്നത് ആയിരിക്കും നല്ല രീതി.

ഇനി സീരിയസ് ആയിട്ടുള്ള പ്രശ്നമാണ്, പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള  സർക്കാർ ഡിപ്പാർട്ട്മെന്റിലെ ഈമെയിൽ അഡ്രസ്സിലേക്ക് മെയിൽ അയക്കാവുന്നതാണ്.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -